Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തലാക്കും

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് തുക കൈമാറുന്നതിന് നിലവിലുള്ള ആധാര്‍ അധിഷ്ഠിത പണമടയ്ക്കല്‍ രീതിക്ക് പകരം, വോട്ടര്‍ ഐഡി നമ്പറുകളും ബയോമെട്രിക് വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27' ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

നിലവിലെ ആധാര്‍ കാര്‍ഡുകള്‍ വളരെ എളുപ്പത്തില്‍ വ്യാജമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരുടെ പേരു പറഞ്ഞാലും മിനിറ്റുകള്‍ക്കുള്ളില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുന്നത് സുരക്ഷാ ഭീഷണിയാണ്. ഈ പശ്ചാത്തലത്തിലാണ് ആധാറിന് പകരം ഗുണഭോക്താക്കളുടെ യഥാര്‍ത്ഥ വോട്ടര്‍ ഐഡി നമ്പറും ബയോമെട്രിക് വിവരങ്ങളും കൃത്യമായി പരിശോധിച്ച് നേരിട്ട് പണം നല്‍കുന്ന രീതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറുന്നത്.

തൊഴിലുറപ്പ് പദ്ധതി, പി.എം-കിസാന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), വാര്‍ധക്യ-വിധവ-ഭിന്നശേഷി പെന്‍ഷനുകള്‍ ഉള്‍പ്പെടുന്ന ദേശീയ സാമൂഹിക സഹായ പദ്ധതി തുടങ്ങിയ കേന്ദ്ര ആനുകൂല്യങ്ങളെല്ലാം നിലവില്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പദ്ധതികളിലെ തട്ടിപ്പുകള്‍ തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, കേന്ദ്ര പെര്‍ഫോമന്‍സ് ഗ്രാന്റുകള്‍ക്ക് അര്‍ഹത നേടുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍...

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് ക...

Popular News

'സ്വയംപ്രഖ്യാപിത ചാണക്യന്റെ പുതിയ തന്ത്രം': അരുണാചല്‍ പ്രദേശില്‍ പുതിയ പാര്‍ട്ടി രൂപീകരണത്...

Popular News

പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലാതെ...

Save your stories

Sign in