Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം അട്ടിമറിക്കാന്‍ ഒന്നാം പ്രതിയുടെ ശ്രമം; കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലെന്ന് സതീഷിന്റെ മൊഴി; തള്ളി അന്വേഷണ സംഘം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം അട്ടിമറിക്കാന്‍ ഒന്നാം പ്രതിയുടെ ശ്രമം; കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലെന്ന് സതീഷിന്റെ മൊഴി; തള്ളി അന്വേഷണ സംഘം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ഒന്നാം പ്രതിയും ഡെപ്യൂട്ടി സെക്രട്ടറിയുമായ സതീഷിന്റെ വിചിത്ര നീക്കം. കമ്പ്യൂട്ടര്‍ വഴിയുള്ള മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ താന്‍ നടത്തിയിട്ടില്ലെന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ തനിക്ക് പരിജ്ഞാനമില്ലെന്നുമാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യവെ സതീഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

തന്റെ കീഴില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഉദ്യോഗസ്ഥരാണ് മൂല്യനിര്‍ണ്ണയ ജോലികളെല്ലാം ചെയ്യുന്നതെന്നും അവസാന നിമിഷം തന്നെ വിവരം അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സതീഷ് അന്വേഷണ സംഘത്തിന് മുമ്പില്‍ വാദിച്ചത്. എന്നാല്‍ പ്രതിയുടെ ഈ കൈയൊഴിയല്‍ മൊഴി അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സതീഷിന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ നന്നായി അറിയാമെന്നും പലതവണ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം അന്തിമ തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും മറ്റ് സാക്ഷികളും സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘത്തെ വെട്ടിലാക്കാനുള്ള പ്രതിയുടെ ശ്രമം തിരിച്ചറിഞ്ഞതോടെ, സതീഷിന്റെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ശാസ്ത്രീയമായി പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. കേസില്‍ നിന്നും തടിയൂരാന്‍ പ്രതി നടത്തുന്ന ഇത്തരം തന്ത്രങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പൊളിച്ചടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related articles

See all
Popular News

പുന്നപ്ര-വയലാര്‍ സമരവിവാദം: തോമസ് ഐസക്കിനെതിരായ സി.പി.ഐ ആക്രമണത്തില്‍ മൗനം പാലിച്ച് സി.പി....

Popular News

'പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം'; കാലടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍; ഹൈക്കോടതി ഡി...

Popular News

മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളി...

Popular News

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Save your stories

Sign in