Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം'; കാലടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഹര്‍ജി നല്‍കി

'പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം'; കാലടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വി.സി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് 10 എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ മുഖേന ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ പരാമര്‍ശിക്കും. പരീക്ഷ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാകും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനമെടുക്കാന്‍ വാഴ്‌സിറ്റിയോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Related articles

See all
Popular News

മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളി...

Popular News

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Save your stories

Sign in