Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണത്തിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

കെ.എസ്.ടി.പി റോഡ് നിര്‍മാണക്കരാര്‍ ഏറ്റെടുത്തിരുന്ന 'പതിബെല്‍' എന്ന മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനിയര്‍ ലീ സീ ബെന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് നടപടികള്‍ അവസാനിപ്പിച്ചിരുന്ന വിജിലന്‍സ് അന്വേഷണം വീണ്ടും പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പുതിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് വഴിയൊരുങ്ങിയത്. കമ്പനിക്ക് ലഭിക്കാനുണ്ടായിരുന്ന 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി നല്‍കാന്‍ ഗ്യാനേഷ് കുമാര്‍ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെന്‍ തന്നോട് നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, എന്‍ജിനിയര്‍മാര്‍ തയാറാക്കി നല്‍കിയ ബില്ലുകള്‍ 2006 മേയ് മുതല്‍ അകാരണമായി തടഞ്ഞുവെച്ചതായും, ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നിട്ടും ആദ്യ അന്വേഷണത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ചയാള്‍ പറഞ്ഞതായി കേട്ടറിഞ്ഞ വിവരങ്ങള്‍ തെളിവായി സ്വീകരിക്കാനാകുമോ എന്ന് വിജിലന്‍സ് ഡയറക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുനരാരംഭിക്കാന്‍ ഉത്തരവിട്ടത്.

Related articles

See all
Popular News

'പരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം'; കാലടി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍; ഹൈക്കോടതി ഡി...

Popular News

മൂന്ന് ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളി...

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Save your stories

Sign in