Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ അപേക്ഷാ ഫോമായ ഫോം 6-ല്‍ വരുത്തിയ വിവാദ ഭേദഗതി പൂര്‍ണ്ണമായി പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരുത്തിയ മാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഈ പിന്മാറ്റം.

1960-ലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ചട്ടപ്രകാരമുള്ള ഫോം 6-ല്‍, കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനമില്ലാതെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം മാറ്റങ്ങള്‍ വരുത്തിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരും ഈ നീക്കത്തിനെതിരെ കടുത്ത വിയോജിപ്പ് ഉന്നയിച്ചിരുന്നു. പുതിയ വോട്ടര്‍മാര്‍ സമര്‍പ്പിക്കേണ്ടിയിരുന്ന എസ്‌ഐആര്‍ അനുബന്ധ സത്യവാങ്മൂലത്തില്‍ വോട്ടറുടെയോ മുന്‍തലമുറക്കാരുടെയോ മുന്‍കാല വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധിത വ്യവസ്ഥയാണ് ഇതോടെ ഒഴിവാക്കപ്പെട്ടത്.

എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഔദ്യോഗിക പോര്‍ട്ടലുകളില്‍ നിന്ന് ഈ ഭാഗം ആദ്യം തന്നെ പൂര്‍ണ്ണമായി നീക്കം ചെയ്തിരുന്നു. കമ്മീഷന്റെ ഏകപക്ഷീയമായ ഇത്തരം നടപടികളെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സാധാരണ കാലയളവുകളില്‍ നിലവിലുള്ള ചട്ടപ്രകാരമുള്ള ഫോമുകള്‍ മാത്രമേ ഇനി ഉപയോഗിക്കൂ എന്ന് കമ്മീഷന്‍ പുതിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

'സ്വയംപ്രഖ്യാപിത ചാണക്യന്റെ പുതിയ തന്ത്രം': അരുണാചല്‍ പ്രദേശില്‍ പുതിയ പാര്‍ട്ടി രൂപീകരണത്...

Popular News

പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലാതെ...

Popular News

യൂത്ത് ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ; ബെംഗളൂരു താരം ധിനിധി ദേശി...

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Save your stories

Sign in