Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹി ചൗരി ബസാറിലെ ഹൗസ് കാസി പ്രദേശത്ത് മൂന്നുനില കെട്ടിടം തകര്‍ന്നു വീണു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചൗരി ബസാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ജനത്തിരക്കേറിയ പ്രദേശത്താണ് അപകടമുണ്ടായത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നുറുങ്ങിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇടുങ്ങിയ തെരുവുകളും അടുത്തടുത്തുള്ള കെട്ടിടങ്ങളും നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ആളുകള്‍ എത്രപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നോ അപകടകാരണമെന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡല്‍ഹിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന നാലാമത്തെ കെട്ടിട അപകടമാണിത്. പഴയതും വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താത്തതുമായ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഇത് ഉയര്‍ത്തുന്നത്. മുന്‍പത്തെ മൂന്ന് സംഭവങ്ങളിലായി 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പഴയ കെട്ടിടങ്ങള്‍, അനധികൃത നിര്‍മ്മാണങ്ങള്‍, കൃത്യമായ സുരക്ഷാ പരിശോധനകളുടെ കുറവ് എന്നിവയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ എടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവില്‍ കുടുങ്ങിക്കടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.

Related articles

See all
Popular News

ബംഗളൂരുവില്‍ കൊലപാതക പരമ്പര; ഭാര്യയെയും വീട്ടുകാരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; കാബ് ഡ്...

Popular News

തമിഴ്‌നാട്ടിൽ കുതിരക്കച്ചവട ആരോപണം; വിജയ് സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെ കോടികൾ വാഗ്ദാനം ച...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

റെക്കോർഡുകളുടെ സുൽത്താൻ 'കിംഗ്' കോഹ്‌ലിക്ക് ഇന്ന് പിറന്നാൾ

Save your stories

Sign in