പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. മദ്യനയത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം എക്സൈസ് കമ്മീഷണര്‍ ലംഘിച്ചെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വിമാനത്താവളത്തിലെ ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല നടപ്പിലാക്കിയതെന്നും, ഇത് മറച്ചുവെക്കാന്‍ കമ്മീഷണര്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തിയെന്നുമാണ് വിലയിരുത്തല്‍.
മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി