കൊച്ചി: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് തട്ടിപ്പ കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വന്‍ തിരിച്ചടി. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണച്ചുമതലയുള്ള എസ്.പി എസ്. ശശിധരന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഈ നിര്‍ണായക ഇടക്കാല ഉത്തരവ്. പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുന്നതിലെ നിയമതര്‍ക്കം മൂലമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയത്. പ്രോസിക്യൂഷന്‍ അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി, അന്വേഷണം പൂര്‍ത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചേര്‍ത്തല സ്വദേശിയായ എം.എസ്. അനില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. മൈക്രോ ഫിനാന്‍സ് കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എസ്. അനില്‍ കോടതിയെ സമീപിച്ചത്. നിലവില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി; കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്