Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊക്കെയ്ന്‍ ഉപയോഗം; ഓസീസ് ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് വിലക്ക്

കൊക്കെയ്ന്‍ ഉപയോഗം; ഓസീസ് ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് വിലക്ക്

മെല്‍ബണ്‍: ലഹരിമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗിലെ മുന്‍നിര റണ്‍വേട്ടക്കാരനുമായ ക്രിസ് ലിന്നിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ടില്‍ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനല്‍സ് ദിനത്തില്‍ നോര്‍ത്താംപ്ടണ്‍ഷെയര്‍ ടീമിനായി കളിക്കുമ്പോള്‍ നടത്തിയ പതിവ് ആന്റി-ഡോപ്പിങ് പരിശോധനയിലാണ് 36-കാരനായ ലിന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. താരം കുറ്റം സമ്മതിച്ചു.

ലിന്നിന്റെ മൂത്ര സാമ്പിളില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാഥമികമായി മൂന്ന് മാസത്തെ സസ്‌പെന്‍ഷനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലഹരിവിരുദ്ധ പുനരധിവാസ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വിലക്ക് ഒരു മാസമായി കുറയ്ക്കുകയായിരുന്നു. മത്സരസമയത്തല്ല ലഹരി ഉപയോഗിച്ചതെന്നും കായിക പ്രകടനം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നുമുള്ള താരത്തിന്റെ വിശദീകരണം അധികൃതര്‍ അംഗീകരിച്ചു.

ഓസ്ട്രേലിയക്കായി 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ക്രിസ് ലിന്‍ ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ്. വിലക്ക് കാലയളവ് പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസം ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗ് സീസണില്‍ മെല്‍ബണ്‍ റെനഗേഡ്സിനായി കളിക്കാന്‍ താരത്തിന് തടസ്സമുണ്ടാകില്ല.

Related articles

See all
Popular News

ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പര: ഒന്നാം മത്സരത്തിന്റെ വേദി മാറ്റിയതായി ബി.സി.സി.ഐ; മത്സരം വ...

Popular News

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

Popular News

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി

Popular News

കളിക്കളത്തില്‍ അവസാന ശ്വാസം വരെയും പൊരുതിയ രാജാവ്; കാല്‍പ്പന്തിന്റെ ചക്രവര്‍ത്തിക്ക് വിട

Save your stories

Sign in