Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ജപ്പാനെ 4-1 ന് തകർത്ത് ഇന്ത്യ ആറാം തവണയും കിരീടം ചൂടി. ആദ്യ ക്വാർട്ടറിൽ ഗോൾ വഴങ്ങിയ ശേഷം അതിശക്തമായി തിരിച്ചടിച്ചാണ് ഇന്ത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

മൊഹാലി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടത്തില്‍ ഹാട്രിക് നേട്ടം. മൊഹാലിയിലെ ഒളിമ്പ്യന്‍ ബല്‍ബീര്‍ സിങ് സീനിയര്‍ ഇന്റര്‍നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ജപ്പാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ഇന്ത്യ ആറാം തവണയും ചാമ്പ്യന്മാരായത്. 2023, 2024 വര്‍ഷങ്ങളിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ചരിത്രനേട്ടം. ജലന്ധറിലും മൊഹാലിയിലുമായി നടന്ന ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചെത്തിയത്.

ഇന്ത്യയ്ക്കായി ശീലാനന്ദ് ലാക്ര, ദില്‍പ്രീത് സിങ്, ജുഗ്രാജ് സിങ്, വിവേക് സാഗര്‍ പ്രസാദ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കാസുമസ മാറ്റ്‌സുമോട്ടോയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ജപ്പാനാണ് മുന്നിലെത്തിയത്. മൂന്നാം മിനിറ്റില്‍ ഇടത് വിങ്ങിലൂടെ മുന്നേറിയ മാറ്റ്‌സുമോട്ടോ ഉതിര്‍ത്ത മിന്നല്‍ റിവേഴ്‌സ് ഹിറ്റ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സൂരജ് കര്‍ക്കരയെ കാഴ്ചക്കാരനാക്കി വലയില്‍ പതിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചടിക്കാന്‍ ഇന്ത്യ കഠിനശ്രമം നടത്തിയെങ്കിലും ജപ്പാന്റെ ശക്തമായ പ്രതിരോധം ഇന്ത്യയെ തടഞ്ഞുനിര്‍ത്തി.

മൂന്നാം ക്വാര്‍ട്ടറിന്റെ 42-ാം മിനിറ്റിലാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്. ഹര്‍മന്‍പ്രീത് സിങ് എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വേരിയേഷന്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ കിഷോ കുറോഡ തടഞ്ഞെങ്കിലും, പന്ത് തിരികെ പിടിച്ച ഇന്ത്യ ആദിത്യ ലാലഗെയുടെ മികച്ച ഫ്‌ലിക് പാസിലൂടെ ശീലാനന്ദ് ലാക്രയിലൂടെ ഗോള്‍ സ്‌കോര്‍ ചെയ്തു. ആദിത്യയുടെ പാസ് അപകടകരമായ രീതിയില്‍ ഉയര്‍ന്നുപൊങ്ങിയതാണെന്ന് ആരോപിച്ച് ജപ്പാന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ടിവി അംപയര്‍ വീഡിയോ റഫറലില്‍ ഗോള്‍ ശരിവെക്കുകയായിരുന്നു.

അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. 48-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങിന്റെ മികച്ച മുന്നേറ്റത്തിന് ഒടുവില്‍ ദില്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം (53-ാം മിനിറ്റില്‍) പെനാല്‍റ്റി കോര്‍ണര്‍ അവസരം മുതലാക്കി ജുഗ്രാജ് സിങ് ശക്തമായ ഡ്രാഗ് ഫ്‌ലിക്കിലൂടെ സ്‌കോര്‍ 3-1 ആക്കി. 54-ാം മിനിറ്റില്‍ വിവേക് സാഗര്‍ പ്രസാദിലൂടെ ഇന്ത്യ നാലാം ഗോളും കണ്ടെത്തി. ശീലാനന്ദിന്റെ ആദ്യ ഷോട്ട് തടയപ്പെട്ടെങ്കിലും തിരികെ വന്ന പന്തില്‍ വിവേക് ഉതിര്‍ത്ത ഹാഫ് വോളി വല തുളക്കുകയായിരുന്നു.

തുടര്‍ന്ന് തിരിച്ചടിക്കാന്‍ ജപ്പാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിര അതിനവസരം നല്‍കിയില്ല. ഇതോടെ ഇന്ത്യ ആറാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയപ്പോള്‍, ആദ്യ കിരീടമെന്ന ജപ്പാന്റെ മോഹം വീണ്ടും പൊലിഞ്ഞു.

Related articles

See all
Popular News

കൊക്കെയ്ന്‍ ഉപയോഗം; ഓസീസ് ക്രിക്കറ്റ് താരം ക്രിസ് ലിന്നിന് വിലക്ക്

Popular News

ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പര: ഒന്നാം മത്സരത്തിന്റെ വേദി മാറ്റിയതായി ബി.സി.സി.ഐ; മത്സരം വ...

Popular News

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി

Popular News

കളിക്കളത്തില്‍ അവസാന ശ്വാസം വരെയും പൊരുതിയ രാജാവ്; കാല്‍പ്പന്തിന്റെ ചക്രവര്‍ത്തിക്ക് വിട

Save your stories

Sign in