Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, കള്ളം പറഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, കള്ളം പറഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടി മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നും എല്ലാ ദിവസവും ജയിലിലെ ആശുപത്രിയിലായിരുന്നല്ലോ എന്നും കോടതി ചോദ്യമുയര്‍ത്തി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഗുരുതരമായ അസുഖങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന തച്ചങ്കരി ഈ രോഗാവസ്ഥയില്‍ എന്തിനാണ് വിദേശത്ത് പോകുന്നതെന്നും, എങ്ങനെ അവിടെ ജോലി ചെയ്യാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. കള്ളം പറഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്ന കര്‍ശന മുന്നറിയിപ്പും ഹൈക്കോടതി നല്‍കി. ഹര്‍ജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

'ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണം; കോടതിയിലുള്ളവര്‍ക്കും ബുദ്ധിയുണ്ടെന്ന് ഓര്‍ക്കണം' എന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടയിലും ഹൈക്കോടതി തച്ചങ്കരിയെ വിമര്‍ശിച്ചിരുന്നു. ഷാര്‍ജയിലെ സ്ഥാപനത്തില്‍ ഓപ്പറേഷണല്‍ മാനേജരായി ജോലി ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയാണ് തച്ചങ്കരി ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്.

2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ സെപ്റ്റംബര്‍ 17-നാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയെ നാല് വര്‍ഷം കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 15-ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിലെ ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്യാനാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി; കുറ്റപത്രം സമര്‍പ്പിക്കാന...

Save your stories

Sign in