Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍; ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്

വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍; ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വാട്സ്ആപ്പില്‍ ഗുരുതരമായ അഞ്ച് സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ CERT-In. പ്രത്യേകമായി തയ്യാറാക്കിയ സന്ദേശങ്ങള്‍, ലിങ്കുകള്‍, ഫയലുകള്‍ എന്നിവ വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും കടന്നുകയറി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക് ഉപയോക്താക്കളെയാണ് ഈ ഭീഷണി ബാധിക്കുന്നത്. വ്യാജ 'ഓര്‍ഡര്‍ ഡീറ്റെയില്‍സ്' സന്ദേശങ്ങള്‍, പരസ്യ ലിങ്കുകള്‍, ഇന്‍സ്റ്റാഗ്രാം റീല്‍ സന്ദേശങ്ങള്‍, വിന്‍ഡോസ് ഫയലുകള്‍ എന്നിവ വഴിയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളത്. ഇതിന് പുറമെ, വാട്സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം ബ്രൗസര്‍ ടാബ് മാത്രം ക്ലോസ് ചെയ്യാതെ നിര്‍ബന്ധമായും 'ലോഗ്ഔട്ട്' ചെയ്യണമെന്നും സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ വഴി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related articles

See all
Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

Popular News

ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രനേട്ടം; സ്വകാര്യ മേഖല നിർമിച്ച ആദ്യ പിഎസ്എൽവി റോക്കറ്റ് 202...

Popular News

ഇനി ഇൻസ്റ്റഗ്രാം ഡിഎമ്മിലും മ്യൂസ് എഐ; ചാറ്റുകൾ സംഗ്രഹിക്കാം, യാത്രകൾ പ്ലാൻ ചെയ്യാം

Popular News

ഇനി പിറന്നാള്‍ ആശംസകള്‍ മറക്കില്ല! വാട്സ്ആപ്പില്‍ 'ഷെഡ്യൂള്‍ഡ് മെസ്സേജ്' ഫീച്ചര്‍ എത്തി; ഫ...

Save your stories

Sign in