Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ടം സമനിലയിൽ

ലോക ചെസ് ചാംപ്യൻഷിപ്പ്: ബർലിൻ ഡിഫൻസിൽ സിന്ദ്രോവിനെ തളച്ച് ഗുകേഷ്; ജനീവയിലെ മൂന്നാം പോരാട്ടം സമനിലയിൽ

നിലവിലെ ലോക ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്‌ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവ് ജാവോഹിർ സിന്ദ്രോവും തമ്മിലുള്ള ലോക ചെസ് ചാംപ്യൻഷിപ്പിലെ മൂന്നാം പോരാട്ടവും സമനിലയിൽ അവസാനിച്ചു. ഇതോടെ ഇരുവരും 1.5 പോയിന്റുമായി ഒപ്പത്തിനൊപ്പമായി. ഇന്ന് വിശ്രമ ദിനമാണ്; നാലാം പോരാട്ടം ശനിയാഴ്ച അരങ്ങേറും.

കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് അനായാസമാണ് മത്സരത്തിൽ സമനില പിടിച്ചത്. ബർലിൻ ഡിഫൻസ് തന്ത്രം ഫലപ്രദമായി പ്രയോഗിച്ച ഗുകേഷ് എതിരാളിയുടെ നീക്കങ്ങളെ കൃത്യമായി പ്രവചിച്ചു. 2000-ലെ ലോക ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ ഗാരി കാസ്പറോവിനെതിരെ വ്ലാഡിമിർ ക്രാംനിക്ക് ഇതേ ബർലിൻ ഡിഫൻസ് ഉപയോഗിച്ചതു മുതൽ ചെസ് ലോകത്ത് ഈ തന്ത്രം ഏറെ പ്രശസ്തമാണ്. ഗുകേഷ് ഈ തന്ത്രത്തിലൂടെ സിന്ദ്രോവിനെ തളച്ചതോടെ 'ബർലിൻ ഇപ്പോൾ ജനീവയിലാണ്' എന്ന പ്രസിദ്ധ വാചകം വീണ്ടും ചർച്ചയായി.

തുടക്കം മുതൽ കൃത്യമായ നീക്കങ്ങളുമായി ഗുകേഷ് മുന്നേറിയതോടെ സിന്ദ്രോവ് തുടക്കത്തിൽ സമ്മർദ്ദത്തിലായി. അപ്രതീക്ഷിത നീക്കങ്ങൾക്ക് മറുപടി കണ്ടെത്താൻ ഉസ്‌ബെക്ക് താരം ഏറെ സമയം ചെലവഴിച്ചു; ഒരു ഘട്ടത്തിൽ സമയ പ്രതിസന്ധിയും നേരിട്ടു. സാധാരണ കറുത്ത കരുക്കളുമായി കളിക്കുമ്പോൾ ഗുകേഷ് നേരിടുന്ന സമയ പ്രശ്‌നം ഇത്തവണ സിന്ദ്രോവിനാണ് നേരിടേണ്ടി വന്നത്.

മത്സരത്തിലുടനീളം ആത്മവിശ്വാസത്തോടെ നീക്കങ്ങൾ നടത്തിയ ഗുകേഷ് സിന്ദ്രോവിന് വ്യക്തമായ മേൽക്കൈ നൽകിയില്ല. 40 നീക്കങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ പരസ്പര ധാരണയോടെ സമനില സാധ്യമാകൂ എന്നതിനാൽ ഇരുവരും 40 നീക്കങ്ങൾ പൂർത്തിയാക്കി. അധിക സമയം അനുവദിച്ച ഘട്ടത്തിലും കളി ആവേശകരമായി തുടർന്നു. കളിയുടെ ഗതി മാറ്റാൻ സിന്ദ്രോവ് കിങ്‌സൈഡ് പോണിനെ മുന്നോട്ട് നീക്കി ആക്രമണത്തിന് ശ്രമിച്ചപ്പോഴും ഗുകേഷ് പ്രതിരോധം ഭദ്രമാക്കി.

ഉസ്‌ബെക്ക് താരത്തിന്റെ റൂക്കും ഗുകേഷിന്റെ ബിഷപ്പുകളും അണിനിരന്ന അവസാന ഘട്ടത്തിൽ സിന്ദ്രോവ് വിജയത്തിനായി ശ്രമിച്ചു. എന്നാൽ സമയത്തിന്റെ ആനുകൂല്യം ഗുകേഷിനൊപ്പമായിരുന്നു. സമനില ഉറപ്പായ ശേഷവും ഇരുവരും കളി തുടരുകയും ഒടുവിൽ 60-ാം നീക്കത്തിനൊടുവിൽ സമനില സമ്മതിക്കുകയുമായിരുന്നു. 14 ഗെയിമുകളുള്ള പോരാട്ടത്തിന്റെ മൂന്നാം മത്സരം പിന്നിടുമ്പോൾ മികച്ച തയ്യാറെടുപ്പോടെയാണ് ഗുകേഷ് കളിക്കുന്നതെന്നാണ് വിലയിരുത്തൽ


Related articles

See all
Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Popular News

ആരാധകർ കാത്തിരുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന വിവാഹത്തിന്റെ ആദ്യ വീഡ...

Popular News

ലോകകാപ്പ് ജേതാക്കൾക്ക് ഇനി ചാമ്പ്യൻഷിപ്പ് മോതിരവും; ഫിഫയുടെ പുതിയ പ്രഖ്യാപനം

Save your stories

Sign in