Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുമലയിൽ വൻ വഴിപാട്; വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് വ്യവസായി

തിരുമലയിൽ വൻ വഴിപാട്; വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് വ്യവസായി

തിരുമലയിലെ വെങ്കിടേശ്വര സ്വാമിക്ക് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് വ്യവസായി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയും ആക്സസ് ഹെൽത്ത് കെയർ സഹസ്ഥാപകനുമായ വർധമാൻ ജെയിനും രാധിക ജെയിനുമാണ് ഏകദേശം 150 മുതൽ 160 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വഴിപാടായി സമർപ്പിച്ചത്.

ഒമ്പത് സെറ്റുകളിലായി ക്രമീകരിച്ച 43 സ്വർണാഭരണങ്ങളാണ് സമർപ്പിച്ചത്. ഇതിൽ കിരീടം, പാദുകങ്ങൾ, ശംഖ്, മാലകൾ, ചക്രം തുടങ്ങിയവ ഉൾപ്പെടുന്നു. വിഗ്രഹത്തെ ശിരസ് മുതൽ പാദം വരെ അലങ്കരിക്കുന്ന ആഭരണങ്ങളാണ് സംഭാവനയായി നൽകിയത്. തന്റെ കമ്പനിയുടെ 60 ശതമാനം ഓഹരികൾ വിറ്റതിലൂടെ ലഭിച്ച ആറായിരം കോടി രൂപയിൽ നിന്നാണ് അദ്ദേഹം ഈ തുക വിനിയോഗിച്ചത്. സ്വർണാഭരണങ്ങൾ സമർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുമലയിൽ ഒരു വ്യക്തിഗത ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാടാണിത്.

അഞ്ച് മാസം മുൻപ് ക്ഷേത്രം സന്ദർശിച്ച വ്യവസായി വെങ്കിടേശ്വര സ്വാമിക്ക് അണിയിക്കാൻ ആവശ്യമായ സ്വർണാഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്നാണ് സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ അദ്ദേഹം ഓർഡർ നൽകിയത്.

Related articles

See all
Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

Popular News

അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാക് അതിർത്തിയിലേക്ക്; വിന്യാസം 2027 ഫെബ്രുവരിയോ...

Popular News

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; പവൻവില 1,280 രൂപ വർധിച്ച് 92,800 രൂപയിലെത്തി

Popular News

അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന...

Save your stories

Sign in