Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

മോസ്കോ എഐ സമ്മേളനത്തിൽ പുട്ടിനൊപ്പം സെൽഫി; ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

മോസ്കോയിൽ നടന്ന 'എഐ ജേർണി 2026' സമ്മേളനത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം സെൽഫിയെടുത്ത് മലയാളി വിദ്യാർഥിയും എഐ സംരംഭകനുമായ റൗൾ ജോൺ അജു ശ്രദ്ധ നേടുന്നു. 'ഇന്ത്യയുടെ എഐ കിഡ്' എന്നറിയപ്പെടുന്ന റൗൾ, പുട്ടിനെ കണ്ടുമുട്ടിയ അനുഭവം മനോരമ ഓൺലൈനിലൂടെ പങ്കുവച്ചു.

ഒൻപതാം വയസ്സിൽ ബാത്റൂമിലിരുന്ന് ആദ്യ വിഡിയോ ചെയ്തതിൽ നിന്നാണ് പുട്ടിനൊപ്പമുള്ള സെൽഫി വരെയുള്ള യാത്ര എത്തിയതെന്ന് റൗൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇത് എങ്ങനെ യാഥാർഥ്യമായി എന്നുപോലും വിശ്വസിക്കാനാകുന്നില്ലെന്നും ഇതൊന്നും എഐ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞുകാലത്തെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞ റൗൾ, നേട്ടങ്ങളേക്കാൾ ഉപരിയായി ഈ യാത്ര തന്നെ രൂപപ്പെടുത്തിയ വ്യക്തിത്വത്തിനാണ് നന്ദി പറയുന്നതെന്നും കൂട്ടിച്ചേർത്തു. മോസ്കോയിലെ സമ്മേളനത്തിൽ തന്നേക്കാൾ അറിവുള്ള നിരവധി പ്രതിഭകളെ കണ്ടുമുട്ടിയത് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന തിരിച്ചറിവ് നൽകിയെന്നും റൗൾ പറഞ്ഞു.

മനോരമ ഓൺലൈനിനോട് സംസാരിക്കവേ റഷ്യൻ പ്രസിഡന്റിനെ വളരെ സൗഹൃദമുള്ള വ്യക്തി എന്നാണ് റൗൾ വിശേഷിപ്പിച്ചത്. മുൻപ് കേട്ടിട്ടുള്ളത് പോലൊരു അനുഭവമായിരുന്നില്ല അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായതെന്നും റൗൾ വ്യക്തമാക്കി. ലോകത്തെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന എഐ സമ്മേളനത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. പുട്ടിനൊപ്പം കൈകൊടുത്ത് സംസാരിക്കാനും സെൽഫിയെടുക്കാനുമുള്ള അവസരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യാന്തര തലത്തിലും റൗൾ ശ്രദ്ധിക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എഴുമറ്റൂർ കരിവത്തുംമൂട്ടിൽ അജു ജോസഫിന്റെയും ഷേബ ആനിന്റെയും മകനാണ് റൗൾ. നോർത്ത് ഇടപ്പള്ളി ജിഎച്ച്എസ്എസിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ്. ഒൻപതാം വയസ്സിൽ സാങ്കേതികവിദ്യയിൽ താല്പര്യം തുടങ്ങി 12-ാം വയസ്സിൽ സ്വന്തമായി റോബട് നിർമ്മിച്ച റൗൾ, ഇതിനോടകം നിരവധി എഐ ടൂളുകൾ വികസിപ്പിക്കുകയും 'എഐ റെലം ടെക്നോളജീസ്' എന്ന സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

തിങ്ക്‌ക്രാഫ്റ്റ്, റെസ്ക്യു എഐ, മീബോട്ട് തുടങ്ങിയ പ്രോജക്ടുകൾക്ക് പിന്നിലും റൗളുണ്ട്. 'റൗൾ ദ് റോക്സ്റ്റാർ' എന്ന സമൂഹമാധ്യമ അക്കൗണ്ടിന് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധരടക്കം നിരവധി ഫോളോവേഴ്സുണ്ട്. തിങ്ക്‌ക്രാഫ്റ്റ് ആപ്പ് വഴി വിദ്യാർഥികൾക്ക് വീടുകളിൽ ഇരുന്നുതന്നെ ഗെയിം കളിക്കും പോലെ എഐ പഠിക്കാമെന്നും റൗൾ പറയുന്നു.

ന്യൂഡൽഹിയിൽ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റി'ൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെയും റൗൾ കണ്ടുമുട്ടിയിരുന്നു. വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കുമിടയിൽ എഐ അവബോധം വളർത്തുന്നതിലും പൊതുസേവനങ്ങളിൽ എഐ വിനിയോഗിക്കുന്നതിലും റൗൾ സജീവമാണ്.

Related articles

See all
Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന...

Popular News

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായി ഇംഗ്ലണ്ട്; ഉഷ്ണതരംഗത്തിൽ മരിച്ചത് 5,258 പേർ,...

Popular News

പന്നിയുടെ വൃക്കയുമായി ഒരു വര്‍ഷം; ചരിത്രം കുറിച്ച് അമേരിക്കന്‍ വനിത മോളി ഫാല്‍ക്കോ

Save your stories

Sign in