പത്തനംതിട്ട: താൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ടവർക്ക് കണക്കില്ലാതെ പണം നൽകിയതിന്റെ പേരിൽ ജയിലിൽ പോകാനാണ് കോടതി പറയുന്നതെങ്കിൽ അതിനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പലരും പല മനപ്പായസവുമായി ഇരിപ്പുണ്ടെന്നും അതെല്ലാം വാങ്ങി താഴെ വെച്ചിരുന്നാൽ മതിയെന്നും വിമർശകർക്ക് അദ്ദേഹം മറുപടി നൽകി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരിടത്തും മോഷണം നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പത്തനംതിട്ട അങ്ങാടിക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള്ളി നടേശൻ