Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ചോദിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുക അദ്ദേഹത്തിന്റെ ശീലം, പ്രായം പരിഗണിച്ച് മറുപടിയില്ല’; എം.എം. മണിക്ക് വനംവകുപ്പ് മന്ത്രിയുടെ മറുപടി

‘ചോദിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുക അദ്ദേഹത്തിന്റെ ശീലം, പ്രായം പരിഗണിച്ച് മറുപടിയില്ല’; എം.എം. മണിക്ക് വനംവകുപ്പ് മന്ത്രിയുടെ മറുപടി

വനംവകുപ്പ് ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്നും കൈകാര്യം ചെയ്യുമെന്നുമുള്ള സി.പി.ഐ.എം നേതാവ് എം.എം. മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. എം.എം. മണിയുടെ പ്രായം പരിഗണിച്ചാണ് താൻ കൂടുതൽ മറുപടി പറയാത്തതെന്നും എഴുന്നേറ്റ് നിന്ന് ചീത്ത വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിപ്പോയെന്നും മന്ത്രി പരിഹസിച്ചു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

"എനിക്ക് ഒത്തിരി ജോലികൾ ചെയ്യാനുണ്ട്. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായം വെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേര് പോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് പുള്ളിക്ക് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയം കളയാനില്ല."

ഭീഷണിയുയർത്തിയ പ്രസംഗം

കർഷകസംഘത്തിന്റെ നഗരംപാറ റേഞ്ച് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു എം.എം. മണിയുടെ വിവാദ വെല്ലുവിളി. "മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്," എന്നായിരുന്നു മണിയുടെ പ്രസ്താവന. കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും 'ഉമ്മാക്കി' കാട്ടി തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മണി പ്രസംഗിച്ചിരുന്നു. ഈ പ്രകോപനപരമായ പ്രസംഗത്തിനാണ് വനംവകുപ്പ് മന്ത്രി ഇപ്പോൾ ശക്തമായ ഭാഷയിൽ പരിഹാസത്തോടെ മറുപടി നൽകിയിരിക്കുന്നത്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in