Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം: കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം: കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കൊച്ചി: മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തുലഞ്ഞതോടെ സഞ്ചാരികള്‍ക്കായി കുറഞ്ഞ ചെലവില്‍ പ്രത്യേക ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. നീലക്കുറിഞ്ഞി വസന്തം കാണുന്നതിനായി എറണാകുളം ജില്ലയിലെ ഒന്‍പത് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മണി മുതല്‍ മൂന്നാറിലേക്ക് പ്രത്യേക യാത്ര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനില്‍ക്കുന്ന ചൊക്രമുടി, ഗ്യാപ് റോഡ്, മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകള്‍ എന്നിവിടങ്ങളിലെ കാഴ്ചകള്‍ക്കൊപ്പം ചതുരംഗപ്പാറ വ്യൂ പോയിന്റിലെ ഓഫ് റോഡ് സഫാരിയും ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നീലവസന്തം വിരിഞ്ഞുനില്‍ക്കുന്നത്.

സ്വകാര്യ തോട്ടം കമ്പനിയായ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് നിലവില്‍ നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി വിരിഞ്ഞുനില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ മഴ മാറി നില്‍ക്കുന്നതോടെ കൂടുതല്‍ മലനിരകളിലേക്ക് കുറിഞ്ഞിവസന്തം പടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 30 വരെ ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 'സ്‌ട്രോബിലാന്തസ് കുന്തിയാനസ്' ഇനത്തില്‍പ്പെട്ട കുറിഞ്ഞിപ്പൂക്കളാണ് ഇവിടെ മലനിരകളെ നീലയണിയിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച നേരിട്ടു കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിട്ടുള്ളത്.

Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ബെംഗളൂരു–കോഴിക്കോട് രാത്രി ബസ് സർവീസുകളിൽ വൻ മാറ്റം; പുതിയ സമയക്രമം അറിയാം

Save your stories

Sign in