Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി അബിൻ വർക്കി

KSRTC  മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി അബിൻ വർക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ മിന്നൽ, സ്വിഫ്റ്റ് സർവീസുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി. ലിമിറ്റഡ് സ്റ്റോപ്പുകളോടെ സംസ്ഥാന-ദേശീയ പാതകളിൽ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്ന ഈ ബസുകൾ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ഹൈവേകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. 

  ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിലും അപകട സമയങ്ങളിലും കടുത്ത പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും എല്ലാ യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. ഈ ആവശ്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ഉറപ്പുനൽകിയതായും എം.എൽ.എ വ്യക്തമാക്കി.


Related articles

See all
Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യ...

Save your stories

Sign in