മാസപ്പടി കേസിൽ നിർണ്ണായക നീക്കങ്ങളുമായി ഇ.ഡി. കേസിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിൽ നിന്ന് പ്രത്യേക ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തും. അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘത്തിന്റെ വരവ്.
കേസിന്റെ തുടർച്ചയെന്നോണം, തിരുവനന്തപുരത്തെ പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി സമൻസ് പതിപ്പിച്ചു. ഈ മാസം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്. അതേസമയം, നിയമസഭ സമ്മേളനം ചൂണ്ടികാട്ടി ഹാജരാകാന് കഴിയില്ലെന്ന് പിണറായി വിജയന് അറിയിച്ചിരുന്നു.
മാസപ്പടി കേസില് ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തും