കാസർകോട് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും പ്രവർത്തനം അവസാനിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകി.
പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തന്നെ ഉൾപ്പെടുത്താത്തതിൽ രാഘവന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. കാസർകോട് ജില്ലാ കമ്മിറ്റിയിൽ ആറുപേരെ സ്ഥിരം ക്ഷണിതാക്കളാക്കാൻ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ താരതമ്യേന ജൂനിയറായവരെ വരെ ഈ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചപ്പോൾ, ദീർഘകാലത്തെ പാർട്ടി പാരമ്പര്യമുള്ള മുതിർന്ന നേതാവായ തന്നെ ബോധപൂർവ്വം തഴഞ്ഞു എന്ന പരാതി രാഘവനുണ്ടായിരുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.
പാർട്ടി നേതൃത്വം തന്നെ നിരന്തരം അവഗണിച്ചതായി രാജിക്കത്തിൽ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് എം. രാഘവൻ. നിലവിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെന്റർ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ
കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു