Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

കിഫ്ബിയുമായി (KIIFB) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വിവാദപരമായ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം, കിഫ്ബിയുടെ കണക്കുകളിലെ സുതാര്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. കിഫ്ബിയിൽ ലഭ്യമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടിരുന്ന 30,000 കോടി രൂപ എവിടെപ്പോയി എന്ന് അദ്ദേഹം ചോദ്യമുയർത്തി. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം കിഫ്ബിയിൽ ആകെയുള്ള നീക്കിയിരിപ്പ് 10,633 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയുടെ മുൻ ചെയർമാനും മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇതിന് കൃത്യമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തിക മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ മറുപടി ജനങ്ങൾക്ക് നൽകാൻ ഇവർ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Save your stories

Sign in