റിയാദ് : സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളെ തുടര്ന്ന്, ഉംറ തീര്ത്ഥാടകരുടെ പുതിയ ബുക്കിങ് കുറഞ്ഞതായി റിപ്പോര്ട്ട്. യുഎഇയില് നിന്ന് മാത്രം 50 ശതമാനം ഇടിവ് വന്നതായി കണക്കുകള് വ്യക്തമാക്കുന്നു. വിമാനങ്ങള് റദ്ദാക്കിയതിനെ തുടര്ന്നാണ് ഈ കുറവ് രേഖപ്പെടുത്തിയത്. ട്രാവല് എജന്സികളെ ഉദ്ധരിച്ച് യുഎഇ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
അതേസമയം, സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള വിമാനങ്ങള് ഇപ്പോഴും പൂര്ണ്ണ രീതിയില് സര്വീസ് പുനരാരംഭിച്ചിട്ടില്ല. ഇതോടെ, ഉംറ യാത്രക്കാരെ ജിദ്ദയിലേക്കോ മദീനയിലേക്കോ ആണ് മാറ്റുന്നത്. റോഡ് യാത്ര ഉള്പ്പെടെയുള്ള പുതിയ ഉംറ ബുക്കിങ്ങുകളിലും അന്വേഷണങ്ങളിലുംഈ കുറവുണ്ടായതായും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, നേരത്തെ ബുക്ക് ചെയ്തവര്, ഉംറ യാത്രകള് റദ്ദാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.