Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സമർപ്പിക്കും, ആലപ്പുഴ-കോട്ടയം യാത്ര ഇനി കൂടുതൽ എളുപ്പം

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സമർപ്പിക്കും, ആലപ്പുഴ-കോട്ടയം യാത്ര ഇനി കൂടുതൽ എളുപ്പം

ആലപ്പുഴ/കോട്ടയം: വേമ്പനാട്ടു കായലിന്റെ ഇരു കരകളിലുമുള്ള ജനങ്ങളുടെ ചിരകാലാഭിലാഷമായ മാക്കേക്കടവ്-നേരേകടവ് പാലം ഇന്ന് (ഒക്ടോബർ 18) നാടിനു സമർപ്പിക്കും. ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ പാലം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാക്കേക്കടവിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അധ്യക്ഷനാകും. നിയമസഭ ഡപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ സ്വാഗതം ആശംസിക്കും.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു തുടങ്ങിയ മന്ത്രിമാരും, എം.പിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്ജ്, എം.എൽ.എമാരായ കെ. ബിനിമോൻ, നാട്ടകം സുരേഷ് എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളാകും. കൂടാതെ ഇരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കളക്ടർമാർ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും.

പാലത്തിന്റെ പ്രധാന പ്രത്യേകതകള്‍:

1. 800 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുമുള്ളതാണ് പാലം.

2. ഇരുകരകളിലുമായി 60 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

3. ആകെ 98.09 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

4. ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ആലപ്പുഴയില്‍ നിന്നുള്ളവര്‍ക്ക് വൈക്കം, കോട്ടയം, തൃപ്പൂണിത്തറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.

5. ശബരിമല തീര്‍ഥാത്തകര്‍ക്കും ഈ പാത ഏറെ പ്രയോജനകരമാണ്. നിര്‍ദിഷ്ട തുറവൂര്‍-പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗം കൂടിയാണിത്.

Related articles

See all
Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

വിദേശ സന്ദർശനത്തിനിടെ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വീണു പരുക്ക്; ശസ്ത്രക്രിയയ്ക്കായി ഇന്ന...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Save your stories

Sign in