കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. എം.എൽ.എ. റസാഖ് മാസ്റ്റർ ലോഞ്ചിങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ കായിക മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, കോഴിക്കോട് ഡി.ഡി.ഇ. എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
മീഡിയ ലോഞ്ചിങ്ങിനോടനുബന്ധിച്ച് വലിയ ജനപങ്കാളിത്തത്തോടെ വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC), എൻ.സി.സി (NCC) കേഡറ്റുകൾ അണിനിരന്ന ജാഥ മേളയുടെ വരവറിയിക്കുന്നതായിരുന്നു.
68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡിയ ലോഞ്ചിങ്