Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Rahul Gandhi | 'റേറ്റിംഗല്ല, അവകാശങ്ങളാണ് വേണ്ടത്'; ഗിഗ് തൊഴിലാളി നിയമം പാസ്സാക്കിയതില്‍ കര്‍ണാടക സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

Rahul Gandhi | 'റേറ്റിംഗല്ല, അവകാശങ്ങളാണ് വേണ്ടത്'; ഗിഗ് തൊഴിലാളി നിയമം പാസ്സാക്കിയതില്‍ കര്‍ണാടക സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം
ന്യൂ ഡല്‍ഹി: 'ഞങ്ങള്‍ മനുഷ്യരാണ്, അടിമകളല്ല', 'റേറ്റിംഗല്ല, ഞങ്ങള്‍ക്ക് അവകാശങ്ങളാണ് വേണ്ടത്' - ഭാരത് ജോഡോ യാത്രക്കിടെ കണ്ടുമുട്ടിയ ഗിഗ് തൊഴിലാളികളുടെ ഈ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ തട്ടിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗിഗ് തൊഴിലാളികള്‍ക്ക് അവകാശങ്ങളും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്ന ചരിത്രപരമായ നടപടിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സ്വതന്ത്ര കരാറുകാരന്റെ ആവശ്യാനുസരണം നടത്തുന്ന ഫ്രീലാന്‍സ് ജോലികളെയാണ് ഗിഗ് ജോലികള്‍ എന്നറിയപ്പെടുന്നത്. രാവും പകലും, വെയിലും മഴയും തണുപ്പുമൊന്നും വകവെക്കാതെ നമുക്ക് ഭക്ഷണവും അവശ്യസാധനങ്ങളും സേവനങ്ങളും എത്തിച്ചുതരുന്നവരാണ് ഈ തൊഴിലാളികള്‍. എന്നാല്‍ പലപ്പോഴും കാരണമില്ലാതെ അവരെ ആപ്പുകളില്‍ നിന്ന് നീക്കം ചെയ്യുക, അസുഖം വന്നാല്‍ അവധി നിഷേധിക്കുക, നിഗൂഢമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് അവരുടെ വേതനം നിശ്ചയിക്കുക തുടങ്ങിയ അനീതികളാണ് അവര്‍ നേരിടുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഈ അനീതിക്ക് അന്ത്യം കുറിക്കാനാണ് കര്‍ണാടകയിലെ പുതിയ നിയമം ലക്ഷ്യമിടുന്നത്. ഈ നിയമത്തിലൂടെ ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ, ന്യായമായ തൊഴില്‍ കരാര്‍, അല്‍ഗോരിതം വഴി വേതനം നിശ്ചയിക്കുന്നതില്‍ സുതാര്യത എന്നിവ ഉറപ്പാക്കും. ഇതു കൂടാതെ ഏകപക്ഷീയമായി ആപ്പില്‍ നിന്ന് നീക്കം ചെയ്യുന്നതും നിയമംമൂലം തടയും. സാങ്കേതികവിദ്യയിലെ മുന്നേറ്റം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യേണ്ടതാണ്. അത് നവീകരണത്തിനും നീതിക്കും വേണ്ടിയുള്ളതായിരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ ഈ വഴിയില്‍ മുന്നേറിയിട്ടുണ്ട്. കര്‍ണാടക അത് പ്രാവര്‍ത്തികമാക്കിയെന്നും, ഇനി തെലങ്കാനയുടെ ഊഴമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗിഗ്, പ്ലാറ്റ്ഫോം അധിഷ്ഠിത ജോലികള്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും തൊഴില്‍ ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഈ പുതിയ തൊഴില്‍ ക്രമീകരണങ്ങളുടെയെല്ലാം കേന്ദ്രബിന്ദു തൊഴിലാളികളുടെ അവകാശങ്ങളായിരിക്കണം. ഇതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും, ഇത് ഓരോ സംസ്ഥാനത്തിലേക്കും രാജ്യത്തുടനീളവും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് വേണ്ടത് അവകാശങ്ങളാണ്, റേറ്റിംഗല്ല', 'ഞങ്ങള്‍ മനുഷ്യരാണ്, അടിമകളല്ല' എന്നീ ഗിഗ് തൊഴിലാളികളുടെ ശക്തമായ വാക്കുകള്‍ ഭാരത് ജോഡോ യാത്രയിലുടനീളം തന്നോടൊപ്പം ഉണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

Related articles

See all
Latest News

GST 2.0 | ജിഎസ് ടി 2.0 നാളെ മുതല്‍, രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റത്തിനും ത...

Latest News

E 20 Petrol Policy | എത്തനോള്‍ കലര്‍ത്തിയ പെട്രോള്‍ (E20) പുറത്തിറക്കുന്നതിനെതിരേ സമര്‍പ...

Latest News

Mallikarjun Kharge | ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. അധിക താരിഫ്: മോദി സര്‍ക്കാരിന്...

Latest News

Online Gaming Bill | ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ ലോക്‌സഭയില്‍ പാസാക്കി; ജനാധിപത്യത്തെ കശാപ്പ...

Save your stories

Sign in