കർണാടകയിലേത് ശ്രമകരമായ ദൗത്യം, നെഗറ്റീവ് പ്രചാരണങ്ങള്‍ ശരിയല്ല; രക്ഷാപ്രവർത്തകർക്ക് പിന്തുണ നല്‍കണം: വി.ഡി. സതീശന്‍
Jaihind TV News Report
Jaihind TV Web Desk
July 25, 2024
1 min read
•
Updated: July 15, 2026
കൊച്ചി: കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരില്‍ നടക്കുന്നത് മര്യാദകെട്ട പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാര്‍ത്ത നല്‍കിയും നെഗറ്റീവ് പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തകർക്ക് എല്ലാ പിന്തുണയും നല്‍കുകയാണ് വേണ്ടത്. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ല. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് രക്ഷാപ്രവർത്തനത്തെ വിമർശിച്ച് സംസാരിക്കുന്നത്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചതുപോലെ കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10