നിയമസഭയിൽ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാൻ അവസരമൊരുക്കും; ചരിത്രപരമായ മാറ്റത്തിനൊരുങ്ങി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ തിരഞ്ഞെടുത്ത പൊതുജനങ്ങൾക്കും നിയമസഭയിൽ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഒരുങ്ങുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ള മാതൃക പിന്തുടർന്ന് പൊതുജനങ്ങൾക്കും സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാനാണ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിംഗ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു. ഇതിന്റെ ഭാഗമായി 138 വർഷത്തെ സുദീർഘമായ ചരിത്രമുള്ള കേരള നിയമസഭയിലെ വിലപ്പെട്ട പുസ്തകങ്ങളും രേഖകളും ഡിജിറ്റലൈസ് ചെയ്ത് ഓഡിയോബുക്കുകളാക്കി മാറ്റാനുള്ള വിപുലമായ പരിശ്രമങ്ങൾ ഉണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.