തളിപ്പറമ്പ് സീറ്റ് വിവാദം: "ബന്ധപ്പെട്ട നേതാവ് സ്വയം ഔചിത്യം പാലിക്കണമായിരുന്നു"; എം.വി ഗോവിന്ദനെതിരെ എം എ ബേബിയുടെ ഒളിയമ്പ്
എം.വി ഗോവിന്ദനെതിരെ എം എ ബേബിയുടെ ഒളിയമ്പ്. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ ബന്ധപ്പെട്ട നേതാവ് സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എം. ബേബി. മലപ്പുറം അരീക്കോട്ടെ “ഇ.എം.എസിന്റെ ലോകം” ദേശീയ സെമിനാറിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരാൾ സ്വന്തം അർഹതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയാകുമ്പോൾ ബന്ധുത്വം ചൂണ്ടിക്കാട്ടി ബൂർഷ്വാ മാധ്യമങ്ങൾ ആക്രമണം നടത്താറുണ്ടെന്നും, അത്തരം പ്രചാരണങ്ങൾക്ക് പിന്നാലെ പാർട്ടി പോകേണ്ടതില്ലെന്നും ബേബി പറഞ്ഞു. എന്നാൽ ഒരു നേതാവുമായി ബന്ധപ്പെട്ട വ്യക്തിയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കെതിരെ വ്യാപക വിമർശനത്തിന് ഇടയാക്കുമെന്ന സാഹചര്യമുണ്ടെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ഒരു സ്ഥാനാർത്ഥിത്വ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലെന്ന് ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും എം.എം. ബേബി കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ജനവികാരവും പാർട്ടി വൃത്തങ്ങളിലെ അതൃപ്തിയും ശരിവെക്കുന്ന രീതിയിലാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.