Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

സംവത് 2076 മുഹൂർത്ത വ്യാപാരത്തിന് തുടക്കമായി

സംവത് 2076 മുഹൂർത്ത വ്യാപാരത്തിന് തുടക്കമായി
സംവത് 2076 മുഹൂർത്ത വ്യാപാരത്തിന് തുടക്കമായി. പുതിയ സാമ്പത്തിക വർഷത്തിലേക്ക് വിപണി പ്രതീക്ഷയോടെയാണ് കടക്കുന്നതെന്ന് ചോയിസ് ബ്രോക്കിങ്ങ് വൈസ് പ്രസിഡന്‍റ് ബിനു ജോസഫ് പറഞ്ഞു. ഇന്ത്യൻ വിപണികളിൽ പുതിയ വർഷത്തിനു തുടക്കം കുറിച്ചു കൊണ്ട് ഇന്നലെ വൈകിട്ട്, എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ 6.15 മുതൽ 7.15 മുഹൂർത്ത വ്യാപാരം നടന്നു. ഹിന്ദു കലണ്ടർ പ്രകാരം സംവത് 2076 ആണ് ദീപാവലി ദിനമായ ഒക്ടോബർ 27നു തുടക്കമാകുന്നത്. ഈ സമയത്ത് നിക്ഷേപം ആരംഭിച്ചാൽ സമ്പത്ത് വർധിക്കുമെന്നാണ് വിശ്വാസം. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവയുടെ മുഹൂർത്ത വ്യാപാരം വൈകിട്ട് അഞ്ചു മുതൽ ഏഴു വരേയും ആയിരുന്നു. സംവത് 2075 ലെ മുഹൂർത്ത വ്യാപാരത്തിനു ശേഷം 11 % നേട്ടമാണ് ഓഹരി സൂചികകളിലുണ്ടായത്.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in