'കൊലയാളികളുടെ ദൈവമായി പിണറായിയും ആരാധനാലയമായി സർക്കാരും മാറി'; രൂക്ഷവിമർശനവുമായി ഷാഫി പറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
August 20, 2020
1 min read
•
Updated: July 08, 2026
പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കൊലയാളികളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി സർക്കാരും മാറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേസില്‍ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് പുറത്തു വരാതിരിക്കാൻ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികൾ പൊലീസും സർക്കാരും അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
സർക്കാർ ഒപ്പമുണ്ടത്രെ ..കൊലയാളികളുടെയും കൊള്ളക്കാരുടെയും മാത്രം. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ,കോപ്പിയടിച്ചു പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്ക് നേടിയ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തിൽ ഇറങ്ങി വിലസുന്നു. കാരണം പോലീസ് ഇത് വരെ കുറ്റപത്രം സമർപ്പിചിട്ടില്ല. കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കാൻ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കൊടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സർക്കാർ ഇപ്പോൾ അന്വേഷണം അട്ടിമറിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് .
നിയമസഭയിൽ പറഞ്ഞത് ആവർത്തിക്കുന്നു . കൊലയാളികളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സർക്കാരും മാറിയിരിക്കുകയാണ്. പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് പുറത്തു വരാതിരിക്കാൻ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികൾ പോലീസും സർക്കാരും അവസാനിപ്പിക്കണം. മനുഷ്യത്വം 6 മണി തള്ളിലെ കേവലം വാചകങ്ങൾ മാത്രമായി മാറി . നടപടികളിൽ അത് തൊട്ട് തീണ്ടിയിട്ടില്ല .
https://www.facebook.com/shafiparambilmla/photos/a.546202162083421/3335840386452904/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10