Logo
Wed, Jul 15, 2026 • 05:19 AM
LIVE TV
Watch

No business videos available

No Middle East videos available

'ഈ സർക്കാർ ക്രിമിനലുകൾക്ക്‌ ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?' ; രോഷത്തോടെ ഷാഫി പറമ്പില്‍, കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 06, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

'ഈ സർക്കാർ ക്രിമിനലുകൾക്ക്‌ ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?' ; രോഷത്തോടെ ഷാഫി പറമ്പില്‍, കുറിപ്പ്
  ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വാളയാറിലും പാലത്തായിയിലും ഉൾപ്പെടെ പീഡനക്കേസുകളിൽ പൊലീസും സർക്കാരും പ്രതികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നത് ക്രിമിനലുകൾക്ക് പ്രചോദനവുമാകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സർക്കാർ ക്രിമിനലുകൾക്ക്‌ ഒപ്പമല്ലാതെ ആർക്കൊപ്പമാണെന്നും അദ്ദേഹം ചോദിക്കുന്നു. 'നിരവധി അതീവ ഗൗരവതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫലിനെ 108 ആംബുലൻസിന്‍റെ ഡ്രൈവറായി ജീവൻ രക്ഷിക്കാനേൽപ്പിച്ചത് ആദ്യത്തെ പിഴ. ആരോഗ്യ പ്രവർത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലൻസിൽ കയറ്റി അയച്ചത് രണ്ടാമത്തെ പിഴ . വാളയാറിലും പാലത്തായിയിലും ഉൾപ്പെടെ പീഡനക്കേസുകളിൽ പോലീസും സർക്കാരും പ്രതികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നത് ക്രിമിനലുകൾക്ക് പ്രചോദനവുമാകുന്നു . ഈ സർക്കാർ ക്രിമിനലുകൾക്ക്‌ ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?'- ഷാഫി പറമ്പില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം നിരവധി അതീവ ഗൗരവതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫലിനെ 108 ആംബുലൻസിന്റെ ഡ്രൈവറായി ജീവൻ രക്ഷിക്കാനേൽപ്പിച്ചത് ആദ്യത്തെ പിഴ.ആരോഗ്യ പ്രവർത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലൻസിൽ കയറ്റി അയച്ചത് രണ്ടാമത്തെ പിഴ. വാളയാറിലും പാലത്തായിയിലും ഉൾപ്പെടെ പീഡനക്കേസുകളിൽ പോലീസും സർക്കാരും പ്രതികൾക്കൊപ്പം അടിയുറച്ച് നിൽക്കുന്നത് ക്രിമിനലുകൾക്ക് പ്രചോദനവുമാകുന്നു. ഈ സർക്കാർ ക്രിമിനലുകൾക്ക്‌ ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10