Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്പീക്കറോട് വോട്ടഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ; പ്രചാരണം കൊഴുപ്പിച്ച് യുഡിഎഫ്

സ്പീക്കറോട് വോട്ടഭ്യർത്ഥിച്ച് ഷാഫി പറമ്പിൽ; പ്രചാരണം കൊഴുപ്പിച്ച് യുഡിഎഫ്
  തലശേരി: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനോട് വോട്ടഭ്യർത്ഥിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തലശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി. മാർക്കറ്റും ബസ് സ്റ്റാൻഡും സർക്കാർ ആശുപത്രിയും കോടതിയും സന്ദർശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉള്ള വിവരം ലഭിച്ചത്. ഉടൻ തന്നെ സ്പീക്കറെ നേരിൽ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി. നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയുടെ ചേംബറിലെത്തി സ്പീക്കറെ നേരില്‍ കണ്ടു. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തന്‍റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർത്ഥിച്ചു. തലശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കർക്ക് ഇതേ മണ്ഡലത്തിലെ പാറാലാണ് വോട്ടുള്ളത്. വടകര ലോക്സഭാ മണ്ഡത്തിന്‍റെ ഭാഗമാണ് തലശേരി. ഡിസിസി സെക്രട്ടറി അഡ്വ. കെ ശുഹൈബ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ. ലത്തീഫ്, തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.പി. അരവിന്ദാക്ഷൻ, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗൺസിലർമാരായ ശശി മാസ്റ്റർ, എം. മോഹനൻ, പി.കെ. സോന, വി.സി. പ്രസാദ്, നസീർ എം., ടി.പി. ഷാനവാസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Related articles

See all
Latest News

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും

Latest News

കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Latest News

കൂത്തുപറമ്പിൽ ഷാഫി പറമ്പിലിനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ സിപിഎം കൊലവിളി

Latest News

ഷാഫിയെ നെഞ്ചേറ്റി വോട്ടർമാർ; തലശേരിയിലും ആവേശോജ്വല സ്വീകരണം

Save your stories

Sign in