Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.സി. വിഷ്ണുനാഥ്

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി പി.സി. വിഷ്ണുനാഥ്

കോഴിക്കോട്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.എഫ്.ഐ കല്ലെറിഞ്ഞതാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷത്തിനിടയാക്കിയതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നും 'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ' എന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.

പോലീസിന്റെ നടപടികളില്‍ പോലീസ് തന്നെയാണ് വിശദീകരണം നല്‍കേണ്ടത്. ഹോസ്റ്റലുകളില്‍ അക്രമികളെ താമസിപ്പിക്കുന്നത് പഠിക്കാനെത്തുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടിക്ക് തിരിച്ചടി നല്‍കുന്ന ശൈലിയല്ല തങ്ങളുടേതെന്ന് വ്യക്തമാക്കിയ അദ്ദേഹം, യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടായിസം നടത്തുന്നുണ്ടോ എന്ന് എ.ഐ.എസ്.എഫിനോട് ചോദിച്ചാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തുണ്ടായ വിഷയത്തില്‍ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Save your stories

Sign in