Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

ഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ ഉണ്ടായ ഈ വിലവര്‍ധനവ് ഹോട്ടല്‍, കാറ്ററിംഗ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.

വിലവര്‍ധനവോടെ കൊച്ചിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 2,852 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ സിലിണ്ടറിന് 66.50 രൂപയുടെ വര്‍ധനവാണുണ്ടായത്. ഓഗസ്റ്റില്‍ വില കുറച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടുന്നത്.

നവരാത്രി ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ അടുത്തുവരുന്ന ഘട്ടത്തിലെ ഈ വിലക്കയറ്റം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂട്ടും. ഇത് ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവിനും വഴിവച്ചേക്കും. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ആശ്വാസകരമാണ്.

Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Save your stories

Sign in