Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ്തി

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ്തി

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം. അനുസ്മരണ ദിനത്തില്‍ കണ്ണൂരില്‍ നടക്കുന്ന അനുസ്മരണ ചടങ്ങുകളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുക്കാത്തത് കുടുംബാംഗങ്ങളില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചന ചടങ്ങിലും പിണറായി വിജയനും എം.വി ഗോവിന്ദനും എത്തിച്ചേരില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ചരമവാര്‍ഷിക ദിനത്തില്‍ ഇരുവരും കോടിയേരിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടായതിനാലാണ് ഇത്തവണ കണ്ണൂരിലെ ചടങ്ങുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. കോടിയേരിയുടെ ഓര്‍മ്മദിനത്തില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

Related articles

See all
Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in