Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു; രൺവീർ സിംഗ് കപില്‍ദേവാകും ജീവ കൃഷ്ണമചാരി ശ്രീകാന്താകും

കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു; രൺവീർ സിംഗ് കപില്‍ദേവാകും ജീവ കൃഷ്ണമചാരി ശ്രീകാന്താകും
ഇന്ത്യക്ക്​ ആദ്യ ക്രിക്കറ്റ്​ ലോകകപ്പ്​ നേടിക്കൊടുത്ത കപിൽ ദേവിൻെറ ജീവിതം സിനിമയാകുന്നു. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ 83 എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓൾറൗണ്ടർ കപിൽദേവായി രൺവീർ സിങ്ങാണ്​ വേഷമിടുന്നത്​. ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്​ സമൂഹ മാധമങ്ങളിൽ വൈറലായിരിക്കുകയാണ്​. നടൻ രൺവീറാണ്​ ചിത്രം പങ്കുവെച്ചത്​. 2020 ഏപ്രിൽ പത്തിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. 1983 ലോകകപ്പായിരിക്കും ചിത്രത്തിൻറെ പ്രധാന പ്രമേയം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി തമിഴ്​ നടൻ ജീവയാണ്​ വേഷമിടുന്നത്​. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​.

Related articles

See all
Popular News

മെസിപ്പടയുടെ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും

Sports

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ; സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പുറത്ത്

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Save your stories

Sign in