Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല'  ; യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല
  തിരുവനനന്തപുരം : എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാര്‍ത്ഥ പ്രതിഫലനമല്ലെന്നും കേരളത്തിലെ ജനം വിധിയെഴുതിയത് യുഡിഎഫിന് അനുകൂലമായിട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാജിതന്‍റെ കപട ആത്മവിശ്വാസമാണ്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആളുകളെ കബളിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ അണയാന്‍ പോകുന്ന ദീപത്തിന്‍റെ ആളിക്കത്തല്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മുമ്പും യുഡിഎഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/197687885504501/

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Save your stories

Sign in