ഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരക്കുപിടിച്ച ദിനചര്യകള്‍ക്കിടയിലും ഫിറ്റ്‌നസ് എങ്ങനെ കൃത്യമായി നിലനിര്‍ത്തുന്നു എന്നത് കൗതുകകരമാണ്. ഇതുസംബന്ധിച്ച ഒരു ചോദ്യം രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ജെന്‍സികളുമായി സംവദിക്കുന്നതിനിടെ ഉയര്‍ന്നു. ഇതിന് മറുപടിയായി തന്റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍.
ഏത് തരത്തിലുള്ള വ്യായാമരീതിയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനേക്കാൾ ചെയ്യുന്ന കാര്യത്തിൽ സ്ഥിരതയും കൃത്യതയും പുലർത്തുന്നതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യായാമം തുടർച്ചയായി ചെയ്യണമെന്നും അതിന്റെ പ്രയോജനം ക്രമേണ വർധിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ തോതിലുള്ള ആയോധനകലകൾ, നീന്തൽ, ഓട്ടം എന്നിവയാണ് തന്റെ ഇഷ്ട ഫിറ്റ്‌നസ് രീതികളെന്നും അദ്ദേഹം പങ്കുവെച്ചു.
രാഹുൽ ഗാന്ധി പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ബോളിവുഡ് താരം ഹൃത്വിക് റോഷൻ അടക്കമുള്ള പ്രമുഖർ പോസ്റ്റിന് ലൈക്ക് ചെയ്തപ്പോൾ, നടി കജോൾ ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.