Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മോഡിയെ വിടാതെ റഫേല്‍, വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി; പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കും

മോഡിയെ വിടാതെ റഫേല്‍, വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി; പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കും
Modi-Rafale-1 റഫേല്‍ കരാറുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയെ തെറ്റിധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോയെന്ന കാര്യവും പരിഗണിക്കും. നേരത്തേയും കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റഫേലില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കരാര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ ആവശ്യം തള്ളിയിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയേയും തെറ്റിധരിപ്പിച്ചതിന് തെളിവുകള്‍ പുറത്തുവന്നതോടെയാണ് പുനപരിശോധനയ്ക്ക് സുപ്രീം കോടതി തയ്യാറായത്. റഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത് ദ ഹിന്ദുവാണ്.  റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്നുമാണ്‌ റിപ്പോര്‍ട്ട്. ഫ്രഞ്ച് സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചകളെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നതായി സൂചന. സമാന്തര ചർച്ചകൾ മന്ത്രാലയം നടത്തുന്ന ഔദ്യോഗിക ചർച്ചകളെ ദോഷകരമാക്കി ബാധിക്കും എന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്താണ്  പുറത്ത് വന്നത്. റാഫേൽ കരാർ അനിൽ അംബാനിയുടെ റിലയൻസിന് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകൾ നടത്തി എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുറത്ത് വന്ന രേഖകൾ. Letter Rafale deal2015 നവംബർ 24ന് ഡെപ്യുട്ടി സെക്രട്ടറി എസ് കെ ശർമ്മ തയ്യാറാക്കിയ കത്താണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്. റാഫേലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ ഒഴിവാക്കുന്നതാണ് രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് സഹായിക്കുക എന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹൻ കുമാർ സ്വന്തം കൈപ്പടയിൽ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്ന സംഘത്തിൽ ഇല്ലാത്ത ഉദ്യോഗസ്ഥർ ചർച്ചകളിൽ ഏർപ്പെടുന്നത് ഗുണകരമാവില്ല എന്ന് കത്തിൽ പറയുന്നു. ഔദ്യോഗിക സംഘം നടത്തുന്ന ചർച്ചകളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് പോരായ്മ തോന്നുന്ന പക്ഷം പിഎംഒയുടെ നേത്യത്വത്തിൽ മാറ്റങ്ങൾ വരുത്തി ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ് എന്നും പ്രതിരോധ മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കുന്നു.എന്നാൽ കേന്ദ്ര സർക്കാർ 2018ൽ സുപ്രീംകോടതിക്ക് നൽകിയ മറുപടിക്ക് വിരുദ്ധമാണ ഇത്. എയർഫോഴസ് ഡെപ്യുട്ടി ചീഫിന്‍റെ നേതൃത്വത്തിലുള്ള എഴംഗ സംഘമാണ് റാഫേലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയത് എന്നും പിഎം ഓഫിസ് ഇതിൽ ഇടപ്പെട്ടില്ല എന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. അനിൽ അംബാനിയുടെ റിലയൻസിന് കരാർ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകൾ നടത്തി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഈ രേഖകൾ. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അന്വേഷണ ആവശ്യം തള്ളിയത്.

Related articles

See all
India

'മോദിജീ, വാര്‍ത്താസമ്മേളനം ഗംഭീരമായി, അഭിനന്ദനങ്ങള്‍ : മോദിയെ ട്രോളി രാഹുല്‍

India

മോദിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും 'ക്ലീന്‍ ബൗൾഡ്‌' ആക്കി സോഷ്യല്‍ മീഡിയ !!

India

'ജനിച്ചത് ഡല്‍ഹിയിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ മോദിയെക്കാള്‍ നന്നായി അറിയാം; നിങ്ങളുടെ കപട...

India

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്

Save your stories

Sign in