Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'മോദിജീ, വാര്‍ത്താസമ്മേളനം ഗംഭീരമായി, അഭിനന്ദനങ്ങള്‍ : മോദിയെ ട്രോളി രാഹുല്‍

'മോദിജീ, വാര്‍ത്താസമ്മേളനം ഗംഭീരമായി, അഭിനന്ദനങ്ങള്‍ : മോദിയെ ട്രോളി രാഹുല്‍
Narendra Modi Rahul Gandhi പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി പത്രസമ്മേളനത്തിന് എത്തിയ നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കള്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തത് വലിയ ഒരു ചുവടുവെപ്പാണെന്നും അടുത്ത തവണ അമിത്ഷാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താങ്കളെ അനുവദിച്ചേക്കുമെന്നും രാഹുല്‍ പരിഹസിച്ചു. ‘അഭിനന്ദനങ്ങള്‍ മോദിജീ, വാര്‍ത്താസമ്മേളനം ഗംഭീരമായി ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് ഒരു വലിയ ചുവടുവെപ്പാണ്. അടുത്ത തവണ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അമിത് ഷാ താങ്കളെ അനുവദിച്ചേക്കും. ഗംഭീരം ! ' -  രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രസിഡന്‍റ് മറുപടി പറയുമെന്നുമായിരുന്നു മോദിയുടെ മറുപടി. ചോദ്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു പ്രധാനമന്ത്രി. ഇതിനെ പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. https://twitter.com/RahulGandhi/status/1129365873632763905

Related articles

See all
India

മോദിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും 'ക്ലീന്‍ ബൗൾഡ്‌' ആക്കി സോഷ്യല്‍ മീഡിയ !!

India

'ജനിച്ചത് ഡല്‍ഹിയിലാണ്, ജനങ്ങളുടെ പ്രശ്നങ്ങള്‍ മോദിയെക്കാള്‍ നന്നായി അറിയാം; നിങ്ങളുടെ കപട...

India

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്

India

മോഡിയെ വിടാതെ റഫേല്‍, വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി; പുതിയ വെളിപ്പെടുത്തലുകളു...

Save your stories

Sign in