Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

പുൽവാമയിലെ ഭീകരാക്രമണം : മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ മാറ്റി

പുൽവാമയിലെ ഭീകരാക്രമണം : മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ മാറ്റി
പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാകിസ്ഥാൻ താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയത്. കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ക്രിക്കറ്റ് അസോസിയേഷനിൽ ചർച്ച ചെയ്ത ശേഷമാണ് മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാകിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാനുളള ഒരു തീരുമാനം എടുത്തതെന്ന് പിസിഎ ട്രഷറർ അജയ് ത്യാഗി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയർന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന പാ കിസ്ഥാൻ താരങ്ങളുടെ 15 ചിത്രങ്ങളാണ് നീക്കം ചെയ്തതെന്നും ത്യാഗി പറഞ്ഞു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൻറെ സൂചകമായിട്ടാണ് തങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും അധികതർ അറിയിച്ചു.

Related articles

See all
Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Popular News

കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ ജയം: വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ചുറി

Popular News

സച്ചിന്റെ റെക്കോർഡും തകർത്തു; ഏകദിനത്തിൽ അതിവേഗം 15,000 റൺസ് തികച്ച് വിരാട് കോലി

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Save your stories

Sign in