Logo
Tue, Jul 14, 2026 • 05:57 PM
LIVE TV
Watch

No business videos available

No Middle East videos available

വിശുദ്ധ ഖുർആൻ നയതന്ത്ര ചാനൽ വഴി ഒളിച്ചു കൊണ്ടുവരേണ്ടതല്ല, നടപടി മത വിശ്വാസികളോടുള്ള അനീതി; കെ.ടി ജലീലിനെതിരെ പി. കെ കുഞ്ഞാലി കുട്ടി എം പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 17, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

വിശുദ്ധ ഖുർആൻ നയതന്ത്ര ചാനൽ വഴി ഒളിച്ചു കൊണ്ടുവരേണ്ടതല്ല, നടപടി മത വിശ്വാസികളോടുള്ള അനീതി; കെ.ടി ജലീലിനെതിരെ പി. കെ കുഞ്ഞാലി കുട്ടി എം പി
  മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി പി. കെ കുഞ്ഞാലി കുട്ടി എം പി. വിശുദ്ധ ഖുർആൻ നയതന്ത്ര ചാനൽ വഴി ഒളിച്ചു കൊണ്ടുവരേണ്ടതല്ലെന്നും നടപടി മത വിശ്വാസികളോടുള്ള അനീതിയാണന്നും  അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗിയുടെ ഫോൺ വിവരങ്ങള്‍ ശേഖരിക്കുന്നത്  അവകാശ ലംഘനമാണ്.  സർക്കാർ ഉദ്ദ്യേശം മനസിലാകുന്നില്ലെന്നും കൊവിഡ് മറയാക്കിയുള്ള സർക്കാർ നടപടികൾ സംശയാസ്പദമാണന്നും പി. കെ കുഞ്ഞാലി കുട്ടി വ്യക്തമാക്കി. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിലേതുപോലുള്ള പുനരധിവാസമാണ് പെട്ടിമുടിയിലും നടപ്പാക്കുന്നതെന്ന സർക്കാർ വാദത്തിന്‍റെ  അർത്ഥം ഒന്നും നടപ്പിലാക്കില്ല എന്നാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.  വീഡിയോ കോൺഫറൻസ് വഴി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10