പിന്നാേക്ക വിഭാഗങ്ങളുടെ തൊഴിലവസര സാധ്യതകൾ സർക്കാർ തല്ലിക്കെടുത്തുന്നു; പിൻവാതിൽ നിയമന നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് ഉമ്മൻ ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
July 27, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: പിന്നാേക്ക വിഭാഗങ്ങളുടെ തൊഴിലവസര സാധ്യതകൾ സർക്കാർ തല്ലിക്കെടുത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിൻവാതിൽ നിയമന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നിലപാട് പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സാമൂഹ്യ നീതി നിഷേധത്തിനെതിരെയും കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍ഡ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നയിച്ച ഫൈറ്റ് ഫോർ റൈറ്റ് 48 മണിക്കൂർ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളും, കോൺഗ്രസ് എംപിമാരും, എംഎൽഎമാരും സമരത്തിന് ഓൺലൈനിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10