വർക്കലയില്‍ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയതിനു പിടിയിലായ ഡിവൈഎഫ്ഐക്കാരന്‍ എ.എ റഹീമിന്‍റെ സന്തതസഹചാരി
Jaihind TV News Report
Jaihind TV Web Desk
September 06, 2020
1 min read
•
Updated: July 08, 2026
തിരുവനന്തപുരം: വർക്കലയില്‍ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയതിന് പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ സന്തതസഹചാരി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, കർഷക തൊഴിലാളി സംഘടനാ നേതാവും, അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിഷാദാണ് പൊലീസ് പിടിയിലായത്. അയിരൂർ പൊലീസ് എസ്.എച്ച്.ഒയ്ക്ക് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേസമയം സി.പി.എമ്മിന്‍റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കൾ കേസ് ഒതുക്കി തീർക്കാന്‍ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10