Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

മാസപ്പടി-ഹവാല കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും: തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കും. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും ഇതിന്റെ അന്വേഷണച്ചുമതല വഹിക്കുക. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചുകഴിഞ്ഞു. നിലവില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മുഴുവന്‍ അന്വേഷണ രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കോടതി നിര്‍ദ്ദേശം പൂര്‍ണ്ണമായും അനുസരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇ.ഡി സമര്‍പ്പിച്ച വിവരങ്ങളില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതിന് മതിയായ തെളിവുകളുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അഴിമതിക്ക് വ്യക്തമായ സൂചനകളുണ്ടായിട്ടും കേസെടുക്കാതെ ക്രൈംബ്രാഞ്ച് എസ്.ഐ.ടിയെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. യാതൊരുവിധ കാലതാമസവുമില്ലാതെ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കടുത്ത നിര്‍ദ്ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

നീതി നടപ്പായി; കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യു.ഡി.എഫ് സർക്കാർ; അപ്പ...

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in