Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെട്ടിക്കിടന്ന അപേക്ഷകളും

'ആശ്വാസ് 2026': 70,069 അപേക്ഷകള്‍ തീര്‍പ്പാക്കി; തീര്‍പ്പാക്കിയതില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെട്ടിക്കിടന്ന അപേക്ഷകളും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ 'ആശ്വാസ് 2026' ലൂടെ ഇതേവരെ 70,069 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന മൂന്നാമത് സംസ്ഥാനതല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപടിയാകാതെ കെട്ടിക്കിടന്ന 162 അപേക്ഷകളും ഇതിനോടകം തീര്‍പ്പാക്കിയവയില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനതല കമ്മിറ്റിയുടെ പരിഗണനയിലുള്ള അപേക്ഷകളില്‍ ബാക്കി തുക അടച്ചുതീര്‍ക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ 15 വരെ നല്‍കിയിരുന്ന സമയപരിധിയാണ് ഈ മാസം 31 (ഒക്ടോബര്‍ 31) വരെ നീട്ടിയത്. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 'ആശ്വാസ് 2026' ന്റെ ഭാഗമായുള്ള 118 പുതിയ അപേക്ഷകളും, 2026 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മുന്‍ സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ട് തീര്‍പ്പാക്കാതെ ശേഷിച്ചിരുന്ന 162 അപേക്ഷകളുമാണ് സ്റ്റിയറിങ് കമ്മിറ്റി പരിഗണിച്ചത്.

സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി വീണ എന്‍. മാധവന്‍ ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാര്‍ അനു എസ്. നായര്‍ ഐ.എ.എസ്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എ. നവാസ് എന്നിവര്‍ പങ്കെടുത്തു.

Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Popular News

ശിവസൂര്യയുടെ തിരോധനം; വാരണാസിയിലും വിവരമില്ല,ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Save your stories

Sign in