പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി
Jaihind TV News Report
Jaihind TV Web Desk
January 01, 2021
1 min read
•
Updated: July 15, 2026
പൊലീസ് തലപ്പത്ത് അഴിച്ചു പണി. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറേക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നൽകി.
പുതിയ വർഷത്തിൽ പൊലീസിന് പുതിയ മേലധികാരികൾ. സുധീഷ്‌കുമാർ വിജിലസ് ചുമതലയും എസ് ശ്രീജിത്തിന് ക്രൈംബ്രാഞ്ച് ചുമതലയും നൽകി . വിജയ് സാക്കറെക്കാണ് ക്രമ സമാധാനത്തിന്‍റെ മേൽനോട്ടം . ബി സന്ധ്യ ഫയർഫോഴ്‌സ് മേധാവിയാകും.
യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്ടറാകും
എഡിജിപി അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറും, സ്പർജൻ കുമാർ ക്രൈം ബ്രാഞ്ച് ഐജിയുമാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.
കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ന്‍റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ. ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്പിയാകും. എ അക്ബർ തൃശ്ശൂർ റേഞ്ച് ഡിഐജിയും കെ ബി രവി കൊല്ലം എസ്പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്പി, സുജിത് ദാസ് പാലക്കാട് എസ്പിയാകും
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10