Logo
Tue, Jul 14, 2026 • 08:43 PM
LIVE TV
Watch

No business videos available

No Middle East videos available

'സർവകക്ഷി യോഗം, സിപിഎം സമരം, കത്തെഴുത്ത്...എന്തിനായിരുന്നു ഈ പ്രഹസനങ്ങള്‍' ; സർക്കാരിനെതിരെ കെ.എസ് ശബരീനാഥന്‍, കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 22, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

'സർവകക്ഷി യോഗം, സിപിഎം സമരം, കത്തെഴുത്ത്...എന്തിനായിരുന്നു ഈ പ്രഹസനങ്ങള്‍' ; സർക്കാരിനെതിരെ കെ.എസ് ശബരീനാഥന്‍, കുറിപ്പ്
  തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ലേലനടപടികള്‍ക്ക് സർക്കാർ വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തെയെന്ന വാർത്തകള്‍ പുറത്തുവന്നതിനുപിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ.  അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, സിപിഎം സമരം, കത്തെഴുത്ത്, ഇ-മെയിൽ സമരം തുടങ്ങിയ പ്രഹസനങ്ങൾ എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് സിറിൽ അമർചന്ദ് മംഗൽദാസ് (CAM) എന്ന പ്രശസ്തനായ ലീഗൽ കമ്പനിയാണ്. KSIDC വഴി 55 ലക്ഷം രൂപ ഡിസംബർ 2019 ഇവർക്ക് ഫീസ് ഇനത്തിൽ നൽകി. അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് കരൺ അദാനിയുടെ ഭാര്യ.എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി. ഇതിന്റെ അർത്ഥം അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തി. എന്നിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, CPM സമരം, കത്തെഴുത്ത്, ഇമെയിൽ സമരം തുടങ്ങിയ പ്രഹസന്നങ്ങൾ. യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച LDF സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണം.
https://www.facebook.com/SabarinadhanKS/photos/a.382134271978034/1415667661958018/
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10