Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കൊറിയൻ ചർമ്മം വേണോ? റൈസ് വാട്ടർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

കൊറിയൻ ചർമ്മം വേണോ? റൈസ് വാട്ടർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!



കൊറിയക്കാരെപ്പോലെ തിളക്കമാർന്നതും മിനുസമുള്ളതുമായ ചർമ്മം (Glass Skin) ആഗ്രഹിക്കാത്തവർ ഇന്നത്തെ കാലത്ത് കുറവാണ്. ഇതിനായി വിപണിയിൽ കിട്ടുന്ന വിലകൂടിയ ക്രീമുകളും കെമിക്കലുകളും വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇവയൊന്നും വിചാരിച്ച ഫലം തരണമെന്നില്ല. കൊറിയൻ സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നാണ് റൈസ് വാട്ടർ അഥവാ കഞ്ഞിവെള്ളം. ഇത് കണ്ട് ഇന്ന് മലയാളികളടക്കം നിരവധി പേർ റൈസ് വാട്ടർ മുഖത്ത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.എന്നാൽ, ശരിയായ രീതിയിലല്ല ഇത് ഉപയോഗിക്കുന്നതെങ്കിൽ ഫലം ദോഷകരമായിരിക്കുമെന്നാണ് ചർമ്മ വിദഗ്ധർ (Dermatologists) നൽകുന്ന മുന്നറിയിപ്പ്. റൈസ് വാട്ടർ മുഖത്ത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

റൈസ് വാട്ടർ വില്ലനാകുന്നത് എപ്പോൾ?

റൈസ് വാട്ടറിൽ അന്നജം (Starch), അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന് ഏറെ ഗുണകരമാണെന്നത് ശരിതന്നെ. എന്നാൽ ഇത് കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകും:

  • അണുബാധയ്ക്കുള്ള സാധ്യത: ശരിയായി സൂക്ഷിക്കാത്തതോ ഫ്രഷ് അല്ലാത്തതോ ആയ റൈസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിൽ ബാക്ടീരിയൽ അണുബാധയ്ക്ക് (Infection) കാരണമാകും.
  • മുഖക്കുരു: ദീർഘനേരം റൈസ് വാട്ടർ മുഖത്ത് വെയ്ക്കുന്നത് സുഷിരങ്ങൾ അടയാനും കടുത്ത രീതിയിൽ മുഖക്കുരു വരാനും സാധ്യതയുണ്ടാക്കുന്നു.
  • ചർമ്മത്തിലെ അലർജി: സെൻസിറ്റീവ് സ്കിൻ (Sensitive Skin) ഉള്ളവർക്ക് റൈസ് വാട്ടർ ഉപയോഗിക്കുമ്പോൾ മുഖത്ത് ചുവപ്പ് നിറം, ചൊറിച്ചിൽ, വീക്കം എന്നിവ ഉണ്ടാകാൻ സാധ്യതയേറെയാണ്.

സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം?

റൈസ് വാട്ടർ ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ചർമ്മ വിദഗ്ധർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്:

  1. സമയം കൃത്യമാക്കുക: റൈസ് വാട്ടർ മുഖത്ത് പുരട്ടിയാൽ പരമാവധി 10 മുതൽ 15 മിനിറ്റ് വരെ മാത്രം വെയ്ക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ മുഖം നന്നായി കഴുകി കളയണം. രാത്രി മുഴുവൻ മുഖത്ത് വെച്ചേച്ച് ഉറങ്ങരുത്.
  2. ഫ്രഷ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക: അപ്പപ്പോൾ തയ്യാറാക്കിയ പുതിയ റൈസ് വാട്ടർ മാത്രമേ ചർമ്മത്തിൽ ഉപയോഗിക്കാവൂ. ദിവസങ്ങളോളം ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ചുവെച്ച വെള്ളം ഉപയോഗിക്കരുത്.
  3. ദിവസവും ഉപയോഗിക്കരുത്: എല്ലാ ദിവസവും മുഖത്ത് റൈസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തെ വരണ്ടതാക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
  4. പാച്ച് ടെസ്റ്റ് നടത്തുക: നിങ്ങളുടെ ചർമ്മത്തിന് ഇത് അനുയോജ്യമാണോ എന്നറിയാൻ മുഖത്ത് ഉപയോഗിക്കുന്നതിന് മുൻപ് കൈയിലോ കഴുത്തിലോ പുരട്ടി പ്രതികരണം നോക്കുന്നത് നന്നായിരിക്കും.

NP: പ്രകൃതിദത്തമായ മാർഗ്ഗമാണെങ്കിൽ പോലും നമ്മളുടെ ചർമ്മത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി മാത്രം ബ്യൂട്ടി കെയർ പരീക്ഷണങ്ങൾ നടത്തുക.

Related articles

See all
Popular News

കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും..; ഇന്ന് ലോക ഹൃദയദിനം

Popular News

പൂച്ചകളെ വളർത്താറുണ്ടോ? പരിചരിക്കുമ്പോൾ ആരോഗ്യം ഉറപ്പാക്കാന്‍ ഈ കാര്യങ്ങൾ നിർബന്ധമായും ശ്...

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in